ദുബായ്: ആഡംബര ഗതാഗത മേഖല 2024 ൽ 44% വളർച്ച കൈവരിച്ചതായി ദുബായ് ആർ ടി എ അറിയിച്ചു. ആഡംബര ഗതാഗത മേഖലയിലെ യാത്രകൾ 2023 ൽ 30,219,821 ആയിരുന്നത് പോയ വർഷം 43,443,678 ആയി ഉയർന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സ്വീകരിച്ച നയപരമായ കാഴ്ചപ്പാടിന്‍റെ ഫലമായാണ് ആഡംബര ഗതാഗത മേഖലയിലും ഇ-ഹെയ്ൽ സേവനങ്ങളിലും ഗണ്യമായ വളർച്ച ഉണ്ടായതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടർ ആദേൽ ഷക്രി പറഞ്ഞു.ദുബായിയുടെ ആഡംബര ഗതാഗത സേവനങ്ങൾ വഴി കൊണ്ടുപോകുന്ന യാത്രക്കാരുടെ എണ്ണം 2024 ൽ 75,592,000 ആയി വർദ്ധിച്ചുവെന്നും 2023 ൽ ഇത് 52,582,488 ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഇ-ഹെയിൽ സർവീസുകളിലും ശ്രദ്ധേയമായ 32% വളർച്ചയുണ്ടായി, 2023-ൽ 24,616,527 ആയിരുന്ന യാത്രകൾ 2024-ൽ 32,556,975 ആയി ഉയർന്നു. ഓപ്പറേറ്റിംഗ് കമ്പനികളുടെ എണ്ണം 2023-ലെ 9-ൽ നിന്ന് 2024-ൽ 13 ആയി വർദ്ധിച്ചു, ഇക്കാലയളവിൽ വാഹന വ്യൂഹം 12,602-ൽ നിന്ന് 16,396 ആയി വർദ്ധിച്ചു.”ആദേൽ ഷക്രി വിശദീകരിച്ചു