അബുദാബി: അബുദാബി ശക്തി തീയേറ്റേഴ്സ് ആഭിമുഖ്യത്തിൽ മുസാഫാഹ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ഈ വരുന്ന മാർച്ച് 15 ന് വൈകിട്ട് 8 മണി മുതൽ , നാലാമത് ഇ കെ നായനാർ മെമ്മോറിയൽ7A സൈഡ് റമദാൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ഡി വൈ ഫ് ഐ യുടെ സംസ്ഥാന സെക്രെട്ടറി വി കെ സനോ നോജ് , ഇന്ത്യൻ ഫുട്ബോൾ താരം മലയാളികളുടെ പ്രിയങ്കരനായ സി കെ വിനീതുമാണ് ടൂർണമെന്റ് ഉത്ഘാടനം ചെയ്യുന്നത്. മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ UAEയിലെ 200 ഓളം പ്രഗല്ഭരായ കളിക്കാർ മാറ്റുരക്കും .പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു