ദുബായ്, : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അമിറ്റി യൂണിവേഴ്സിറ്റി ദുബായിയുമായി സഹകരിച്ച്, സ്ത്രീകളെ ആകര്‍ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രചോദനാത്മകമായ ഉദ്യമമായ ആസ്റ്റര്‍ വോളണ്ടിയേഴ്സ് ദിവാ പ്രോഗ്രാമിന്റെ 5-ാം പതിപ്പ് സംഘടിപ്പിച്ചു. ‘ഇന്നത്തെ വനിതകളും: അഭിലാഷങ്ങളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണവും’ എന്ന പ്രമേയത്തില്‍ സംംഘടിപ്പിച്ച പരിപാടിയില്‍, ഇന്ത്യന്‍ ഒളിംപിക് ബോക്സറും, മുന്‍ രാജ്യസഭ അംഗവുമായ മേരി കോമും, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പനും ചേര്‍ന്ന് ആകര്‍ഷകമായ ഒരു സംവാദം സംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്ന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ഗ്രൂപ്പ് ചീഫ് മെഡിക്കല്‍ ഓഫീസറും, ഗ്രൂപ്പിന്റെ ചീഫ് ക്വാളിറ്റി ഓഫീസറുമായ ഡോ. മാലതി അര്‍ശനപാലൈ, അമിറ്റി യൂണിവേഴ്സിറ്റി ദുബായിയിലെ പ്രോ വൈസ്-ചാന്‍സലര്‍ പ്രൊഫസര്‍ രഫീദ് അല്‍ഖദ്ദാര്‍, ഡീന്‍ എച്ച്.എ.എസ്. ഡോ. രാജ്നീഷ് മിശ്ര, പ്രോഗ്രാം മീഡിയ സ്റ്റഡീസിലെ ഡോ. സീമ സാംഗ്ര എന്നിവരുടെ പ്രചോദനപരമായ പ്രസംഗങ്ങളും തുടര്‍ന്ന് ചടങ്ങില്‍ നടന്നു. ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഒരു ആഗോള പ്രതീകമായ മേരി കോം, ലക്ഷ്യങ്ങള്‍ കൈയ്യെത്തിപ്പിടിച്ച കായിക താരമായി വളര്‍ന്നതിന്റെ പ്രചോദനകരമായ ജീവിത യാത്ര ചടങ്ങില്‍ പങ്കുവെച്ചു. ”സ്ത്രീകള്‍ക്ക് അസാധാരണമായ ഒരു ശക്തിയുണ്ട്, അവര്‍ അവരുടെ സ്വപ്നങ്ങള്‍ക്കായി പ്രയത്നിച്ച് അതിലൂടെ അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി ഏത് തടസ്സങ്ങളെയും മറികടക്കാന്‍ കഴിവുള്ളവരാണെന്ന,് സ്ത്രീ ശക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മേരി കോം പറഞ്ഞു. ഇന്നത്തെ സ്ത്രീകള്‍ അവരുടെ സ്വന്തം ശേഷികളെ വിശ്വസിച്ച്, വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് പോകേണ്ടതും ആവശ്യമാണ്. ദിവ പോലുള്ള ശ്രമങ്ങള്‍ ഭാവിയിലുള്ള സ്ത്രീ നേതൃത്വത്തിന് പ്രചോദനം നല്‍കാനും ശക്തീകരിക്കാനും അനുയോജ്യമായ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നു, ഈ ഉദ്യമത്തിന്റെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്നും മേരി കോം വ്യക്തമാക്കി.
ലിംഗ സമത്വത്തിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമായി, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍, മികവ് പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ക്ക് മാനേജീരിയല്‍, നേതൃപദവികളിലേക്ക് സ്ഥാനക്കയറ്റം നല്കാന് പ്രതിജ്ഞാബദ്ധമാണ്. സ്ഥാപനത്തില്‍ ഏകദേശം 60% സ്ത്രീ ജീവനക്കാരാണുളളത്. അതില്‍ 33% സ്ത്രീകള്‍ മാനേജീരിയല്‍ സ്ഥാനങ്ങളിലും അതിന് മുകളിലുമായി ജോലി ചെയ്യുന്നു. 2025 ഫെബ്രുവരിയില്‍ അവസാനിച്ച ആസ്റ്റര്‍ എലിവേറ്റ്സ് വുമണ്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍, 14 പ്രതിഭാശാലികളായ സ്ത്രീ നേതൃത്വം സ്ഥാപനത്തിന്റെ നേതൃനിരയെ കൂടുതല്‍ ശക്തമാക്കി ഈ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മികവും, പ്രാവീണ്യവും അടിസ്ഥാനമാക്കി എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളാനും പരിഗണിക്കാനുമുള്ള ആസ്റ്ററിന്റെ സംസ്കാരത്തെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസി മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന് പറഞ്ഞു. ”’വികസനം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ്, ഇവിടെ നാം ലോകത്തിന്റെ ഏകദേശം 50 ശതമാനം ജനസംഖ്യയെക്കുറിച്ചാണ് സംസാരിക്കുന്നത്, അന്താരാഷ്ട്ര വനിതാ ദിനം വെറും ആഘോഷമല്ല, ലിംഗ സമത്വം വേഗത്തിലാക്കാനുള്ള ഒരു അവസരമാണിതെന്നും, ഇവന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അമിറ്റി സര്‍വകലാശാലയുടെ മീഡിയ സ്റ്റഡീസ് വിഭാഗത്തിലെ പ്രോഗ്രാം ലീഡര്‍ സീമ സാംഗ്ര പറഞ്ഞു.