ഷാർജ: ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജയിൽ സംഘടിപ്പിക്കുന്ന ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഇഫ്താർ ടെന്റിന്റെ മഹത്തായ സാമൂഹിക സേവന പ്രവർത്തനത്തിന് ഒരു വലിയ അംഗീകാരം കൂടിയായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത് സംഘാടകർ അറിയിച്ചു ..
ഇൻകാസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഇഫ്താർ ടെന്റ് സംഘടിപ്പിക്കുന്നത്. ദിവസേന ആയിരക്കണക്കിനാളുകൾക്ക് സൗജന്യ ഇഫ്താർ വിതരണം ചെയ്യുന്നതിലൂടെ നോമ്പുകാരുടെ ഹിതത്തിനൊപ്പം സൗഹൃദത്തിനും ഐക്യത്തിനും വലിയ പ്രാധാന്യം നൽകുകയാണ്.ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ രമേശ് ചെന്നിത്തലയുടെ സാന്നിധ്യം ഈ സാമൂഹിക സേവന പ്രവർത്തനത്തിന് വലിയ അംഗീകാരമായി മാറുമെന്നും . ഇഫ്താറിനായി ഒത്തുചേരുന്ന ആയിരങ്ങൾക്കിടയിൽ പ്രമുഖ രാഷ്ട്രീയനേതാവായ അദ്ദേഹത്തിന്റെ സാന്നിധ്യം, സമൂഹ സൗഹാർദത്തിനും ഐക്യത്തിനും പ്രചോദനമാകുമെന്നും
ഇൻകാസ് നാഷണൽ കമ്മിറ്റി, അറിയിച്ചു