തൃശ്ശൂർ : ഓർമ അംഗമായിരുന്ന അന്തരിച്ച ടി ആർ ബാലന്റെ കുടുംബ സഹായധനം സി പി ഐ (എം) തൃശൂർ ജില്ലാ സെക്രട്ടറിയും പ്രവാസ സംഘം ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ബാലന്റെ കുടുംബത്തിന് കൈമാറി.ചടങ്ങിൽ തളിക്കുളം ഏരിയ സെക്രട്ടറി ഹാരിസ് ബാബു, എൽ സി സെക്രട്ടറി സുബാഷിതൻ ഉൾപ്പെടെ വിവിധ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.
ഓർമ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർമ പ്രസിഡന്റ് ശിഹാബ് പെരിങ്ങോടും പ്രദേശത്തെ ഓർമ കുടുംബാംഗങ്ങളും പങ്കെടുത്തു