ഫുജൈറ : ദിബ്ബ ഫുജൈറ തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഒന്നാഘട്ട പ്രവർത്തികൾ വേഗത്തിലക്കാൻ ഫുജൈറ ഭരണാധികാരി ഷെയ്ക് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർക്കി അധികാരികൾക്ക് നിർദ്ദേശം നൽകി. 2022 അവസാനത്തോടെ തുറന്ന് പ്രവർത്തിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷ.
തുറമുഖ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഫുജൈറ എമിരി കോർട്ട് ഡയറക്ടർ മുഹമ്മദ് സയിദ് അൽ ധർഹാനി ഫുജൈറ തുറമുഖ ഡയറക്ടർ മൂസ മൊറാദ് മറ്റു നിരവധി ഉദ്യോഗസ്ഥർ എന്നിവരോട് അദ്ദേഹം ചർച്ച നടത്തി. പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിലവിലെ നടപടിക്രമങ്ങളും മറ്റും വിശദീകരിച്ചു. പദ്ധതി പൂർത്തീകരിക്കാൻ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
800 ദശലക്ഷം യുഎഇ ദിർഹമാണ് പദ്ധതിയുടെ ചെലവ്. ഒന്നാം ഘട്ടത്തിൽ 18 മീറ്റർ ആഴത്തിൽ 650 മീറ്റർ രണ്ട് ഡോക്കുകളും മണിക്കൂറിൽ 4,000 ടാണ് വഹിക്കാൻ ശേഷിയുള്ള ക്രയിനുകളും നിർമ്മിക്കുന്നു. മാരിടൈം ഡോക്കുകൾ ലോഡിങ് മെഷീനുകൾ പോർട്ട് ഇൻഫ്രാസ്ട്രക്ടർ എന്നി പ്രമുഖ കമ്പനികളാണ് പദ്ധതി നടപ്പാക്കുന്നത്.