ദുബായ് :ഈ വരുന്ന ഏപ്രിൽ മാസം മുതൽ പുതിയ വേരിയബിൾ നിരക്കുകൾ പ്രാബല്യത്തിൽവരികയാണ് .ഇതിന്റെ അടിസ്ഥനത്തിൽ പാർക്കിംഗ് നിരക്കുകളിൽ മാറ്റം ഉണ്ടാകുമെന്നും പാർക്കിൻ അറിയിച്ചു.രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും എല്ലാ പൊതു പാർക്കിംഗ് സോണുകളിലും പ്രീമിയം പാർക്കിംഗ് സ്ഥലങ്ങളിൽ മണിക്കൂറിന് 6 ദിർഹം ഈടാക്കും. (പ്രീമിയം പാർക്കിങ്ങിനുള്ള പ്രതിദിന താരിഫ് സോൺ ബിയിൽ 40 ദിർഹവും സോൺ ഡിയിൽ 30 ദിർഹവുമാണ്.