അബുദാബി : വിയറ്റ്നാമിലെ വെള്ളപൊക്കത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രെസിഡന്റ് ഷെയ്ക് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. വിയറ്റ്നാം പ്രെസിഡന്റ് ങ്യുൻ ഫൈ ട്രോങ്ങിന് അദ്ദേഹം അനുശോചനം സന്ദേശം അയച്ചു. ദുബായ് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഷെയ്ക് മുഹമ്മദ് ബിൻ സയ്യിദ് അലി നഹ്യാനും വിയറ്റ്നാം പ്രെസിഡന്റിന് അനുശോചനം സന്ദേശം അയച്ചു.