യുഎഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം എത്തിഹാദ് സാറ്റ് അടുത്തമാസം വിക്ഷേപിക്കും. സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്.എ.ആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണിത്.എല്ലാ കാലാവസ്ഥയിലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹമെന്ന് ഇത്തിഹാദ് സാറ്റിൻ്റെ പ്രഖ്യാപനം നടത്തിയ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്‌തൂം പറഞ്ഞു