ദുബായ് :യുഎഇയുടെ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ദുബായിലെ മൊത്തം 174 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.2024 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഉള്ള കണക്കാണിത്
. തുടർന്ന്, നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 159 കമ്പനികൾക്ക് 50,000 ദിർഹം പിഴ ചുമത്തി.ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് (DCCPFT) ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പോസിറ്റീവ് ബിസിനസ് സ്റ്റാൻഡേർഡുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ടെലിമാർക്കറ്റിംഗ് രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിർണായക നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. 2024-ലെ കാബിനറ്റ് പ്രമേയങ്ങൾ നമ്പർ 56, 57 അവതരിപ്പിച്ചത് മുതൽ ഈ പിഴകൾ നടപ്പിലാക്കി വരികയാണ്.