ഷാർജ ∙ റമസാനിൽ പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ. രാവിലെ 8 മുതൽ അർധരാത്രി വരെ പാർക്കിങ്ങിന് ഫീസ് അടയ്ക്കണം. ഇതേസമയം ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തുന്നവർക്കായി സമീപപ്രദേശങ്ങളിൽ സൗജന്യ പാർക്കിങ് സജ്ജമാക്കിയിട്ടുണ്ട്.ബാങ്ക് വിളിച്ചതു മുതൽ ഒരു മണിക്കൂർ നേരത്തേക്കു മാത്രമേ ഇവിടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കൂ. അല്ലാത്ത സമയങ്ങളിൽ പണം അടയ്ക്കണം. റമസാനിൽ പാർക്കുകൾ വൈകിട്ട് 4 മുതൽ അർധരാത്രി വരെ തുറക്കുമെന്നും നഗരസഭ അറിയിച്ചു. ഷാർജ നാഷനൽ പാർക്ക്, റോള പാർക്ക്, അൽസെയൂ ഫാമിലി പാർക്ക്, അൽസെയൂ ലേഡീസ് പാർക്ക് എന്നിവ പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കും. റമസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് നിരീക്ഷണം ശക്തമാക്കി. പരിശോധനയ്ക്കായി 380 ഇൻസ്പെക്ടർമാരെ നിയോഗിച്ചതായും അറിയിച്ചു