പരിശുദ്ധ റമളാനിനെ വരവേറ്റ് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുസാബഖ 2025 ഖുർആൻ പാരായണ മത്സരം മത്സര പങ്കാളിത്തത്താലും കൊണ്ടും പാരായണ ഭംഗിയാലും ശ്രദ്ധേയമായി.
ഹാഫിള് സ്വാലിഹ് ഹുദവി , ഷബീർ ബാഖവി , മൊയ്തീൻ സുല്ലമി എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഹസൻ മുഹമ്മദ് ഹനീഫ് ഹുസൈൻ മുഹമ്മദ് ഹനീഫ് , അദൽ സഫീർ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജുനിയർ വിഭാഗത്തിൽ ഹിന അൽ സൈൻ , ഫൈസാൻ മുഹമ്മദ് , മുഹമ്മദ് അർഫദ് എന്നീ വിദ്യാർത്ഥികളും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ദുബൈ സുന്നി സെൻ്റർ മദ്റസ പ്രിൻസിപ്പാൾ ഉസ്താദ് ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു.മുസാബാഖ സബ്കമ്മറ്റി ചെയർമാൻ നജീബ് തച്ചംപൊയിൽ അദ്ധ്യക്ഷത വഹിച്ചു.ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം , ഇസ്മായിൽ ഏറാമല, എൻ കെ ഇബ്രാഹിം , അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, കെ.പി. മുഹമ്മദ്, സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, ഹംസ കാവിൽ, വലിയാണ്ടി അബ്ദുല്ല, ഇസ്മായിൽ ചെരുപ്പേരി, മൊയ്തു അരൂർ,ടി.എൻ അഷ്റഫ് , യു.പി സിദ്ദിഖ്,ഗഫൂർ പാലോളി,ഷംസു മാത്തോട്ടം, മജീദ് കുയ്യോടി, സുബൈർ അക്കിനാരി, ഷിഹാബ് കുന്ദമംഗലം, ഒ.കെ സലാം ,റിഷാദ് എം., കെ.സി.സിദ്ദിഖ്, ഷമീർ മലയമ്മ, സലാം പാളയത്ത്,കാദർ കുട്ടി നടുവണ്ണൂർ,അസീസ് കുന്നത്ത്, ഇർഷാദ് വാകയാട്,നജ്മൽ കെ.കെ. അൻവർ സാദത്ത്,ഫൗസുദ്ദീൻ നബീൽ നാരങ്ങോളി, അനീസ് മുബാറക്, റയീസ് കോട്ടക്കൽ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് , ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മശ്ഹുർ തങ്ങൾ മുസാബക കോ- കാഡിനേറ്റർ ഷരീജ് ചീക്കിലോട് എന്നിവർ സംസാരിച്ചു .മുസാബഖ സബ്കമ്മറ്റി ജനറൽ കൺവീനർ വി.കെ.കെ റിയാസ് സ്വാഗതവും കോ- ഓഡിനേറ്റർ ജസീൽ കായണ്ണ നന്ദിയും പറഞ്ഞു.