ദുബായ്: ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍, 40 വയസ്സുകാരനായ ഫിലിപ്പീന്‍ പൗരനായ ജെസി ഗാര്‍സിയ ബസിലിയോയുടെ താടിയിലുള്ള (കാന്‍സറല്ലാത്ത) അപൂര്‍വ്വമായ മുഴ, നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി ചികിത്സിച്ചു. അമെലോബ്ലാസ്റ്റോമ എന്നറിയപ്പെടുന്ന ഈ അവസ്ഥ വളരെ അപൂര്‍വമാണ്. പ്രത്യേക ലക്ഷണങ്ങളില്ലാത്ത രോഗമാണിത്. ആഗോള തലത്തില്‍ വര്‍ഷത്തില്‍ ഒരു ദശലക്ഷത്തില്‍ 0.5 കേസുകള്‍ മാത്രമേ ഈ രോഗം കണ്ടുവരാറുള്ളു. ഇന്ത്യ, ആഫ്രിക്ക, ചൈന തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഈ കേസില്‍, ഒരു ക്രിക്കറ്റ് പന്തിന്റെ വലുപ്പത്തിന് തുല്യമായ 8 സെ.മീ. വരെ മുഴ വളര്‍ന്നിരുന്നു, ഇത് ഗാര്‍സിയയുടെ ജീവിത നിലവാരത്തെ വലിയ തോതില്‍ ബാധിച്ചു. മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ ഇത് ഇത്തരത്തിലുള്ള ആദ്യ കേസായിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാത്ത അര്‍ബുദമല്ലാത്ത ഈ മുഴ, വിവിധ മെഡിക്കല്‍ സമീപനങ്ങളോടെയാണ് ചികിത്സിച്ചത്. താടിയുടെ ഒരു ഭാഗം നീക്കം ചെയ്യുകയും രോഗിയുടെ കാലില്‍ നിന്നുള്ള ഒരു അസ്ഥിഭാഗം ഉപയോഗിച്ച് അതിനെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. മുഖത്തിന്റെ പ്രവര്‍ത്തനപരമായ ആകൃതിയും സൗന്ദര്യവും നിലനിര്‍ത്തുന്നതിനായാണ് ഈ രീതി സ്വീകരിച്ചത്. . അസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിദഗ്ധനായ ഡോ. രഞ്ജു പ്രേം, പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി കണ്‍സള്‍ട്ടന്റായ ഡോ. രാജ്കുമാര്‍ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയാ സംഘം പ്രവര്‍ത്തിച്ചത്.ഈ അപൂര്‍വവും സങ്കീര്‍ണവുമായ അവസ്ഥയെ വിജയകരമായി ചികിത്സിച്ചതില്‍ അഭിമാനിക്കുന്നതായി ശസ്ത്രക്രിയയക്ക് നേതൃത്വം നല്‍കിയ ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിദഗ്ധനായ ഡോ. രഞ്ജു പ്രേം പറഞ്ഞു. ഗാര്‍സിയയുടെ കേസില്‍ സൂക്ഷ്മമായ നടപടിക്രമങ്ങളും, വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ സഹകരണവും ഏകോപനവും ആവശ്യമായിരുന്നു. മൈക്രോവാസ്‌കുലാര്‍ ഫൈബുല ഫ്‌ലാപ് പുനര്‍നിര്‍മാണം പോലുള്ള (കാലിലെ രണ്ടു അസ്ഥികളില്‍ ഒന്നിനെ ഉപയോഗിച്ച്) ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം താടിയുടെ പ്രവര്‍ത്തനശേഷി പുനസ്ഥാപിക്കാനും അദ്ദേഹത്തിന് മികച്ച ജീവിത നിലവാരം തിരിച്ചുനല്‍കാനും സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ ഈ കേസ് വിജയകരമായി കൈകാര്യം ചെയ്തതിലൂടെ ലോകോത്തര മെഡിക്കല്‍ പരിചരണവും നവീന ശസ്ത്രക്രിയാ പരിഹാരങ്ങളും നല്‍കാനുള്ള ആസ്റ്റര്‍ ആശുപത്രി മന്‍ഖൂലിന്റെ പ്രതിബദ്ധത കുടുതല്‍ മെച്ചപ്പെടുത്തുന്നു.