ദുബൈ: മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കി കെ.പി.സി.സി ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ബൂത്തുകളിലും സംഘടിപ്പിച്ചുവരുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം പ്രവാസലോകത്തും വിപുലമായി സംഘടിപ്പിച്ചു. ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന പ്രത്യേക സംഗമം വിവിധ പ്രമുഖരുടെയും സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിൽ ഉയർന്ന ഉണർവോടെ ആഘോഷിച്ചു.ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നൗഷാദ് അഴൂർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചപ്പോൾ, ദുബായ് ഇൻകാസ് വൈസ് പ്രസിഡന്റ് പ്രദീപ് കോശി സ്വാഗതം ആശംസിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാതിഥികളായി ഇൻകാസ് ദുബായ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ധീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി. എ. നാസർ, ഷിജി അന്ന ജോസഫ്, ഇൻകാസ് ദുബായ് ജനറൽ സെക്രട്ടറി ഷൈജു അമ്മനപ്പാറ, സെക്രട്ടറി ബാഫാക്കി ഹുസൈൻ, സെൻട്രൽ കമ്മിറ്റി മെമ്പർ ബിനു എസ്. പിള്ളൈ എന്നിവരും പ്രസംഗിച്ചു.ഇൻകാസ് ജില്ലാ സെക്രട്ടറി സജി പിള്ള നന്ദി രേഖപ്പെടുത്തി.
മഹാത്മാ ഗാന്ധിയുടെ സത്യവും അഹിംസയും ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്നതിനും പ്രവാസലോകത്ത് ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ഈ മഹാസമ്മേളനത്തിൽ ബാലകൃഷ്ണൻ അല്ലിപ്ര, ബഷീർ നരണിപ്പുഴ, കിളിമാനൂർ അൻസാർ, സഹദ് ഇല്ലിയാസ് , പ്രജീഷ് വിളയിൽ, ഇക്ബാൽ ചെക്യാട് , ഷമീർ നാദാപുരം, ജിജോ, രാജീവ് കാസർകോട്, അൻഷാദ് ആലപ്പുഴ, നവാസ് തേക്കട, ചാക്കോ ഊളക്കാടൻ,സച്ചിൻ സൈമൺ, നിസാം കിളിമാനൂർ, ജാഫർ കല്ലമ്പലം,പ്രമുഖ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു.