യുഎഇയിൽ റമസാൻ മാസത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് 12 മണിവരെയുമാണ് പ്രവൃത്തി സമയമായി പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ചകളിൽ ഒന്നര മണിക്കൂറും മറ്റ് ദിവസങ്ങളിൽ മൂന്നര മണിക്കൂറും കുറച്ച് ജോലി ചെയ്താൽ മതി. ഷാർജയിൽ വെള്ളി ഉൾപ്പെടെ മൂന്ന് ദിവസം വാരാന്ത്യ അവധി തുടരും. 70 ശതമാനം ജീവനക്കാരെ വരെ വെള്ളയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കും.ഹിജ്ര കലണ്ടർ അനുസരിച്ച് നിലവിൽ ശനിയാഴ്ച ആണ് റമസാൻ മാസം തുടങ്ങുന്നത്. വെള്ളിയാഴ്ച മാസപിറവി കണ്ടില്ലങ്കിൽ മാർച്ച് രണ്ട് ഞായറാഴ്ച ആയിരിക്കും റമസാൻ നോമ്പ് തുടങ്ങുക.