റാസൽഖൈമ :ലോകമാതൃഭാഷ ദിനത്തിൽ റാസൽ ഖൈമ ഐഡിയൽ സ്‌കൂൾ എം എസ് സി എസ് വിഭാഗം അദ്ധ്യാപക മേധാവി അഖില സന്തോഷിന്റെ “കുഞ്ഞീടെ കുഞ്ഞിപ്പാട്ടുകൾ” എന്ന ആദ്യ ബാലസാഹിത്യകൃതിയുടെ പ്രകാശനം കേരള ശിശു ക്ഷേമ സമിതിയിൽ നടന്നു. മധ്യപ്രദേശ് മലയാളം മിഷൻ ചാപ്റ്റർ വിദ്യാർത്ഥിനി മാളവികയുടെ സ്വാഗത ഗാനത്തോടെയാണ് പ്രകാശനത്തിന് തുടക്കം കുറിച്ചത് . കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ബാലസാഹിത്യത്തിന് ലഭിച്ച ഉണ്ണി അമ്മയമ്പലം പുസ്തകപരിചയം നടത്തി.തമിഴ് നാട് ചാപ്റ്റർ കൺവീനർ സ്മിത പി ആർ അധ്യക്ഷത വഹിച്ചു. മുൻ മലയാളം മിഷൻ രജിസ്ട്രാറും, കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ വിനോദ് വൈശാഖി പുസ്തകം പ്രകാശനം ചെയ്തു. കുഞ്ഞീടെ കുഞ്ഞിപ്പാട്ടുകൾ എന്ന ഈ കവിതാ സമാഹാരം ശിശുക്ഷേമവകുപ്പ് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപിയും കുട്ടികളും ഏറ്റുവാങ്ങി. കാരക്ക മണ്ഡപം വിജയകുമാർ, സഫറുള്ള പാലപ്പെട്ടി അജന്ത, ജയശ്രീ, ശ്രീകുമാരി എന്നിവർ ആശംസകൾ അറിയിച്ചു. ആശംസകൾ അറിയിച്ചു. ചേതന റാസൽ ഖൈമ ബാലവേദി കൺവീനർ ആഷ്യ സോനു റേച്ചൽ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കുട്ടി മലയാളം ക്ലബ്ബ് കൺവീനർ സമന്യ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. അഖില സന്തോഷ് മറുമൊഴിയും നന്ദിയും രേഖപ്പെടുത്തി