എസ് കെ പൊറ്റെക്കാട്ട് പുരസ്കാരം നേടിയ അക്ബർ ആലിക്കരയുടെ ‘ ചിലയ്ക്കാത്ത പല്ലി’ എന്ന കഥാസമാഹാരത്തിന് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മികച്ച ചെറുകഥ സമാഹാരത്തിനുള്ള പ്രവാസി സാഹിത്യ പുരസ്കാരം ലഭിച്ചു.ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുന്ന പുസ്തകം നിരൂപക ശ്രദ്ധ നേടിയിരുന്നു.യുവ സാഹിത്യകാരനുള്ള പൂർണ്ണ ഉറൂബ് ചെറുകഥാ അവാർഡ് , അക്കാഫ് പോപ്പുലർ അവാർഡ് , എസ് കെ പൊറ്റെക്കാട്ട് പുരസ്കാരം എന്നിവ നേടിയിട്ടുള്ള അക്ബർ ആലിക്കര ഇരുപത് വർഷമായി യു എ ഇയിലെ റാസൽഖൈമയിൽ പ്രവാസ ജീവിതം നയിക്കുകയാണ് .
രണ്ട് പതിപ്പുകൾ പുറത്തിറങ്ങിയിട്ടുള്ള പുസ്തകം ഹരിതം ബുക്സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.