ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 2020 ഹൈബ്രിഡ് ഫോർമാറ്റിൽ 1,024 ആഗോള പ്രസാധകർ പങ്കെടുക്കുന്നു. ഷാർജയിലെ എക്സ്പോ സെന്ററിൽ ആണ് 39മത് ബുക്ക് ഫെസ്റ്റിന്റെ പതിപ്പ് നടക്കുന്നത്. ഈ വർഷത്തെ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ എക്സ്‌പിറ്റർ മാരും പങ്കാളികളും നന്ദി അറിയിച്ചു.
കോവിഡ് വെല്ലുവിളികൾക്ക് ഇടയിലും ഹൈബ്രിഡ് ഇവന്റുമായി മുന്നോട്ട് പോയതിൽ ബുക് അതോറിറ്റിയോട് നന്ദി പറഞ്ഞു. ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യയുള്ള 1000 കണക്കിന് കമ്പനികളെ പ്രതിനിധികരിക്കുന്ന ഞങ്ങൾ ഞങ്ങളുടെ വിപണി സാധ്യതകൾ വര്ധിപ്പിക്കാനായി വർഷവും എട്ട് മുതൽ പത്ത് വരെ ആഗോള മേളകളിൽ പങ്കെടുക്കുന്നുണ്ടെന്ന് കൊറിയൻ പ്രിന്റർസ് അസോസിയേഷൻ ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റ് മാനേജർ പീറ്റർ പാർക്ക് പറഞ്ഞു. കോവിഡിനെ തുടർന്ന് ഞങ്ങളുടെ ഈ വർഷത്തെ പദ്ധതികൾ നിർത്തലാക്കി. ഇത് ഈ വർഷത്തെ ഞങ്ങളുടെ ആദ്യത്തെ പരിപാടിയാന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ മൂന്നാം തവണയാണ് ഷാർജ ഇന്റർനാഷണൽ ബുക് ഫെസ്റ്റിൽ പങ്കെടുക്കുന്നത് കഴിഞ്ഞ വർഷം ഞങ്ങൾ 20 ഓളം പ്രസാധകരുടെ കരാർ സ്വീകരിച്ചു. ഈ വർഷം അത് ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാലും ഞങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം എസ്‌ഐബിഎഫിൽ 1,024 പ്രസാധകർ 30 ലധികം ഭാഷകളിൽ 80,000 ലധികം പുതിയ ശീർഷകങ്ങൾ പ്രദർശിപ്പിക്കുന്നു വൈവിധ്യമാർന്ന ശാസ്ത്ര, സാഹിത്യ സൃഷ്ടിപരമായ മേഖലകൾ ഉൾക്കൊള്ളുന്നു.
സമയബന്ധിതമായ സന്ദർശന സ്ലോട്ട് ബുക്ക് ചെയ്യുന്നതിന്, സന്ദർശകർ registration.sibf.com രജിസ്റ്റർ ചെയ്യണം.