അബുദാബി : യു എ ഇ യിലെ പ്രമുഖ എമിറാത്തി മാധ്യമ പ്രവർത്തകൻ അബ്ദുല്ല അൽ-ഹാദി അൽ ഷെയ്ഖ് അന്തരിച്ചു.ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
2014 മുതൽ 2017 വരെ അബുദാബി ചാനൽസ് നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.കായിക മേഖലയിലെ താത്പര്യം മൂലം യാസ് സ്പോർട്സ് ചാനലിന്റെ സ്ഥാപനവുമായി സഹകരിച്ച് പ്രവർത്തിച്ചു. പരമ്പരാഗത കായിക ഇനങ്ങളായ ഒട്ടക ഓട്ടം, കുതിരസവാരി എന്നിവയുൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിരുന്നു. ആകർഷകമായ വിദ്യാഭ്യാസ ഉള്ളടക്കം നൽകിക്കൊണ്ട് മാജിദ് കിഡ്സ് ചാനൽ ആരംഭിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
2017 ൽ ‘ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് ഓഫ് ദി ഇയർ’, 2016 ൽ ‘യുഎഇ പയനിയർ അവാർഡ്’, 2009 ൽ ‘ബെസ്റ്റ് ടെക്നോളജി ഇംപ്ലിമെന്റർ’ എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ അംഗീകാരങ്ങൾ നേടി. 2000 ൽ യുഎഇ വെബ് സ്റ്റാർ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. യുകെയിലെ ഗ്ലാസ്ഗോയിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദവും നേടയിട്ടുണ്ട്.സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.സമൂഹ മാധ്യമങ്ങളിലും നിരവധി പേർ മഹാനായ മാധ്യമപ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ചു.