ഷാർജ: മഹമാരി കാലത്ത് ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന തലക്കെട്ടോടെ നടക്കുന്ന 39 മത് ഷാർജ പുസ്തകമേള ലോകത്തിന് നല്കുന്ന സന്ദേശം വളരെ വലുതാണ് ദുരന്ത കാലത്ത് അതിനോട് പൊരുതി വിജയിക്കുക എന്ന സന്ദേശം തന്നെയാണ് ഷാർജ പുസ്തകമേള ലോകത്തിന്ന് നല്ക്കുന്നത് പുതിയ കാലത്തെ പുതിയ മാറ്റങ്ങളുമായ് ഒട്ടും പൊലിമ മങ്ങാത്തെ തന്നെയാണ് സംഘാടകർ പുസ്തകമേള ഇപ്രാവശ്യവും സംഘടിപ്പിച്ചിരിക്കുന്നത്.
വായന ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പുതിയ സാധ്യതകളുടെയും അനുഭവങ്ങളുടേയും കവാടങ്ങളാണ് ഷാർജ പുസ്തകമേള തയ്യാറാക്കിയിരിക്കുന്നത് ഇന്റെർനെറ്റിന്റെയും ഓൺലൈനിന്റെയും എല്ലാ സാധ്യതകളും ഷാർജ പുസ്തകമേളയിൽ കാണാൻ സാധിക്കുന്നുണ്ട് കോവിഡിന് ഒപ്പവും സേശവും വായന എങ്ങിനെയായിരിക്കണമെന്ന് കൂടി ലോകത്തിന് കാണിച്ച് കൊടുക്കുകയാണ് ലോകം ഷാർജയിൽ നിന്നും വായിക്കുന്നു എന്നതലക്കെട്ടോട് കൂടി ഇപ്രാവശ്യത്തെ ഷാർജ പുസ്തകമേള.
ഈ മഹാമാരി കാലത്ത് ഷാർജ പുസ്തകമേള പൊതുജനങ്ങൾക്കും വായനക്കാർക്കും പ്രസാധകർക്കും വലിയ പ്രചോദനമായിരിക്കും നല്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റകാദ് അൽ അമീരി പറഞ്ഞു.
11 ദിവസമായ് നടക്കുന്ന ഷാർജ പുസ്തകമേളയുടെ പ്രധാന ആഘർഷണവും ചരിത്രത്തിലാദ്യമായ് ഡിജിറ്റൽ രൂപത്തിലായിരിക്കും എന്നതും ഏറെ ആകാംക്ഷയോട് കൂടിയാണ് പുസ്തക പ്രേമികളും പ്രസാധകരും നോക്കി കാണുന്നത്. വായനയുടെ ഡിജിറ്റൽ യുഗത്തിന്റെ പുതിയ പിറവിയായിരിക്കും ഷാർജ പുസ്തകമേള എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകളും ആശയങ്ങളുമാണ് പുസ്തകമേള നടത്താനുള്ള പ്രചോദനം നല്കുന്നതെന്നും അഹമ്മദ് ബിൻ റകാദ് അൽ അമീരി പറഞ്ഞു വരുന്ന പതിനൊന്ന് ദിവസങ്ങൾ ഷാർജയിലെത്തുന്ന വായന പ്രേമികൾക്ക് വലിയ അനുഭവങ്ങളായിരിക്കും നല്കുന്നത്