ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ വാസൽ ഗ്രീൻ പാർക്കിൽ പുതിയ പഠനകേന്ദ്രം ആരംഭിച്ചു . ഫെബ്രുവരി 14 വെള്ളി വൈകീട്ട് 4 മണിക്ക് ഗൾഫ് ന്യൂസ് ചീഫ് റിപ്പോർട്ടർ സജില ശശീന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചു .കൺവീനർ ഫിറോസിയ അധ്യക്ഷയായ ചടങ്ങിൽ .വിദഗ്ധ സമിതി ചെയർപേഴ്സൺ സോണിയ ഷിനോയ് , ജോയിന്റ് കൺവീനർ എൻസി ബിജു ,നഹ്ദ കോർഡിനേറ്റർ ബിജുനാഥ് മാഷ് എന്നിവർ കുട്ടികൾക് ആശംസകൾ അറിയിച്ചു .അധ്യാപകരായ സംഗീത , സിത്താര , ദർശന , സമീറ എന്നിവർ പങ്കെടുത്തു. അധ്യാപിക ജിസ്സ സ്വാഗതം പറഞ്ഞ ചടങ്ങിൽ അദ്ധ്യാപിക സന്ധ്യ നന്ദി രേഖപ്പെടുത്തി