അബുദാബി: കോവിഡിനെ പ്രതിരോധിക്കുന്നതിന് ടുണിഷ്യയക്ക് സഹായവുമായി യുഎഇ. 11,000 മെഡിക്കൽ പ്രൊഫഷണലുകൾക്ക് ആവശ്യമായ 11 മെട്രിക് ടൺ മെഡിക്കൽ ഉപകരണങ്ങളും വെന്റിലേറ്ററുകളും അടങ്ങുന്ന ഒരു വിമാനം ടുണിഷ്യയിലേക്ക് അയച്ചു. സഹോദര രാജ്യങ്ങളെ സഹായിക്കാനുള്ള യുഎഇയുടെ പ്രതിബന്ധതയാണ് ഇത് തെളിയിക്കുന്നത്.
യുഎഇയും ടുണിഷ്യയും തമ്മിൽ പതിറ്റാണ്ടുകളുടെ നയതന്ത്ര ബന്ധമാണ് ഉള്ളെതെന്ന് ടുണിഷ്യയിലെ യുഎഇ അംബാസിഡർ റഷീദ് മുഹമ്മദ് അൽ മൻസൂരി പറഞ്ഞു.
ഇത് ടുണിഷ്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരും. യുഎഇ ഇതുവരെ 119 രാജ്യങ്ങൾക്ക് 1592 മെട്രിക് ടൺ കോവിഡ് പ്രതിരോധ മെഡിക്കൽ കിറ്റുകൾ നൽകി. ഇത് ഏകദേശം 15 ദശലക്ഷം മെഡിക്കൽ പ്രൊഫഷണലുൾക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകളാണ്.