അബുദാബി: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയിതു.
ഇത്തരം ക്രിമിനൽ നടപടികളെ ഒരിക്കലും അംഗീകരിക്കാൻ ആവിലെന്നും മതങ്ങളെയും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയുംഅസ്ഥിരപ്പെടുത്താൻ ലക്ഷ്യപ്പെട്ടുള്ള എല്ലാത്തരം അക്രമണങ്ങളെയും ശകതമായി അപലപിക്കുന്നതായി വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനായിൽ വെക്തമാക്കി. ആക്രമണത്തിൽ ഇരയായവരുടെ കുടുംബങ്ങൾക് മന്ത്രാലയം അനുശോചനം അറിയിച്ചു.