രാജ്യത്തെ ആതുരസേവന രംഗത്തെ ഹോസ്പിറ്റല്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ എല്ലാ സേവന മേഖലകള്‍ക്കും ഒരു ഏക ജാലക പരിഹാരമാണ് മൈ ആസ്റ്റര്‍ ആപ്ലിക്കേഷന്‍ (ആസ്റ്റര്‍ ക്ലിനിക്കുകള്‍, ഉടന്‍ തന്നെ കെഎസ്എയില്‍ ആരംഭിക്കും). ഡോക്ടര്‍ അപ്പോയിന്‍മെന്റുകള്‍, ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷനുകള്‍, ഫാര്‍മസി-വെല്‍നെസ് ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി, വെല്‍ബിയിങ്ങ് സൊല്യൂഷ്യനുകളുടെ വിപുലമായ ഉല്‍പ്പന്ന ശ്രേണി എന്നിവയിലേക്ക് ആപ്ലിക്കേഷന്‍, എളുപ്പത്തിലുള്ള പ്രവേശനം സാധ്യമാക്കും. ഉപഭോക്താക്കളുടെ ആരോഗ്യ വിവരങ്ങള്‍ ട്രാക്കുചെയ്യാനും ലാബ് റിപ്പോര്‍ട്ടുകള്‍, ആരോഗ്യ രേഖകള്‍, വിട്ടുമാറാത്ത രോഗാവസ്ഥകള്‍ എന്നിവ മനസില്ലാക്കാനും ആപ്ലിക്കേഷന്‍ സഹായിക്കും. ആപ്പിലൂടെ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതോടെ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ സമയവും ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നു. അടുത്ത 2-3 വര്‍ഷത്തിനിടയില്‍ സൗദി അറേബ്യയിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് മേഖലകളില്‍ ഒരു ബില്ല്യണ്‍ സൗദി റിയാല്‍ (250 മില്ല്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപം നടത്തും. രാജ്യത്തെ ജനങ്ങള്‍ക്ക് ഏക ജാലക സംവിധാനത്തിലൂടെ ഹെല്‍ത്ത് -വെല്‍നെസ് മേഖലകളിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുക എന്ന വിഷന്‍ 2030 ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ടാണ് ഈ നീക്കം സാധ്യമാക്കുന്നത്.റിയാദ്, സൗദി അറേബ്യ, 09.02.2025: ജിസിസിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാവായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ലീപ് 2025ല്‍ ലോഞ്ച് ചെയ്യപ്പെട്ട മൈ ആസ്റ്റര്‍ ആപ്പ്, (myAster)മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള യുഎഇയിലെ ഒന്നാം നിര ഹെല്‍ത്ത് കെയര്‍ ആപ്പാണ്. ഇതിനകം 2 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുളാണ് ആപ്പിന് ലഭിച്ചിട്ടുള്ളത്. രാജ്യത്തെ ആരോഗ്യ പരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണ സംവിധാനം ലഭ്യമാക്കുകയും ചെയ്യുക എന്ന ആസ്റ്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ് .