അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങളിലായി 2024ൽ യാത്ര ചെയ്‌തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ വർഷം അബുദാബി വിമാനത്താവളങ്ങളിൽ എത്തിയത് 2.94 കോടി യാത്രക്കാരാണ്.മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്.