ദുബായ്: ഫെഡറൽ കോംപറ്റിറ്റിവിറ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ പേര് ഭേദഗതി ചെയുന്നതിനായി ദുബായ് ഭരണാധികാരി ഷെയ്ക് മുഹമ്മദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. സെന്ററിന്റെ പ്രവർത്തനങ്ങൾ കേന്ദ്ര മന്ത്രിസഭാ മന്ത്രാലയവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
യുഎഇയുടെ സ്റ്റാറ്റിസ്റ്റിക്കൽ മത്സരാധിഷ്ഠിത മേഖലയെ നിയന്ത്രിക്കുക ആഗോള മത്സര സൂചികകളിലും റിപ്പോർട്ടുകളിലും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും നയങ്ങളും തന്ത്രങ്ങളും നിയമനിർമ്മാണവും മത്സരപരതയും സ്ഥിതിവിവരക്കണക്കുകളും സംബന്ധിച്ച പദ്ധതികളും ശുപാർശ ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ.
ഈ മേഖലയിലെ ആഗോള രീതികൾ മനസ്സിലാക്കുന്നതിനും അതിന് അനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത് കൂടുതൽ സൗകര്യപ്രദവും ദേശിയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ ആഗോള വെല്ലുവിളികളെയും നേരിടുന്നതിനും സജ്ജമാകുക്ക എന്നതാണ് മാറ്റ് ലക്ഷ്യങ്ങൾ.