ഷാർജ: ഖോർഫാക്കാനിൽ വിക്ടോറിയ ഇന്റർനാഷണൽ സ്കൂളിന് ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ കസിമി തറകലിട്ടു.
സ്കൂൾ അടുത്ത അധ്യയന വർഷം മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്നും 1000 കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ഈ പ്രോജെക്ടിനെ കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിക്ടോറിയ സ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്രീയവും അക്കാദമികവും പാഠ്യപദ്ധതികളും ഉൾക്കൊള്ളിച്ചു പ്രവർത്തിക്കുന്ന അഭിമാനകരമായ സ്കൂളുകളിൽ ഒന്നാണ്. വിദ്യാർഥികളുടെ വിത്യസ്ത കഴിവുകൾ വളർത്തിയെടുക്കുന്നതിനായി എല്ലാ ക്ലാസ്സുകളും ഹാളുകളും വിത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.