ദുബൈ: ഡിസംബർ അവസാന ആഴ്ചകളിൽ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പൂർണ സജ്ജമാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി. കഴിഞ്ഞ ദിവസം ശൈത്യകാല അവധിയുടെയും ക്രിസ്മസ് പുതുവർഷാഘോഷത്തിന്റെയും ഭാഗമായി രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ വിലയൊരുത്താനുള്ള പരിശോധനകിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ദുബായ് എയർപോർട്ട് ജി ഡി ആർ എഫ് എ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ശംഖിത്തി, ടെർമിനൽ 3 വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ ജുമാ ബിൻ സുബൈഹ് തുടങ്ങിയവരും അനുഗമിച്ചിരുന്നു. പരിശോധനയ്ക്കിടെ, യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ പാസ്പോർട്ട് ഉദ്യോഗസ്ഥർ കാണിക്കുന്ന വലിയ ശ്രമങ്ങളെ ലഫ്റ്റനന്റ് ജനറൽ പ്രത്യേകംഅഭിനന്ദിച്ചു.ദുബായിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും മികച്ച സേവനം നൽകാൻ ദുബൈ റെസിഡൻസി പൂർണമായും ഒരുങ്ങിയിരിക്കുന്നുവെന്ന് ലഫ്: ജനറൽ പറഞ്ഞു . സന്ദർശന വേളയിൽ കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള പാസ്പോർട്ട് സ്റ്റാമ്പ് പ്ലാറ്റ്ഫോമിൽ കുട്ടികൾക്കൊപ്പം ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ചെലവഴിച്ചു കുരുന്നുകളുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.യാത്രക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി ദുബൈയുടെ സ്ഥാനം ഉയർത്തുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഡയറക്ടറേറ്റ് ചിഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.ദുബായിൽ വിനോദസഞ്ചാര സീസൺ തുടങ്ങിയതോടെ രാജ്യാന്തര സഞ്ചാരം ഒഴുക്കിന് പിന്നാലെയാണ് അവധിക്കാല യാത്രക്കായി പ്രവാസികളും എത്തുന്നത്. ഈ മാസം 13 മുതൽ ഡിസംബർ അവസാനം വരെ 5.2 ദശലക്ഷത്തിലധികം ആളുകൾ എയർപോർട്ട് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വർഷം ദുബായിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.ഇവരുടെ യാത്ര നടപടികൾ അതിവേഗം പൂർത്തിയാക്കാൻ വിപുലമായ സൗകര്യങ്ങൾ ഡയറക്ടറേറ്റ് ഒരുക്കിയിട്ടുണ്ട്.കൂടുതൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അത്യാധുനിക സ്മാർട്ട് സൗകര്യങ്ങളും ഒരുക്കി കൊണ്ട് കൂടുതൽ സേവന സംതൃപ്തി സമ്മാനിക്കാൻ ഇരിക്കുകയാണ് ജി ഡി ആർ എഫ് എ ഡി