ഒമാനില്‍ ശനിയാഴ്ച മുതൽ ശൈത്യകാലം തുടങ്ങുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ ശംസിലായിരുന്നു–2 ഡിഗ്രി സെല്‍ഷ്യസ്. സൈഖ് നാല്, യങ്കല്‍ 11 , ജബല്‍ അല്‍ ഖമര്‍, 10 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് കുറഞ്ഞ താപനില അനുഭവപ്പെട്ട മറ്റു സ്ഥലങ്ങള്‍. വരും ദിവസങ്ങളിലും താപനില കുറയുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.