യുഎഇയിലെ വിവിധയിടങ്ങളിൽ നിന്നായി ഈ വർഷം 25 ലക്ഷത്തിലധികം വ്യാജ സ്പെയര്‍ പാര്‍ട്സുകൾ കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു.ഷാർജ, വടക്കൻ എമിറേറ്റുകൾ, അൽ ഐൻ എന്നിവിടങ്ങളിലെ 20 ഇടങ്ങളിൽ അൽ ഫു തൈം ഓട്ടോമോട്ടിവ് നടത്തിയ പരിശോധനയിലാണ് ഏകദേശം 74.6 ലക്ഷം ദിർഹം വിലമതിക്കുന്ന വ്യാ ജ സ്പെയർ പാർട്‌സുകൾ പിടികൂടിയത്.28.1 ലക്ഷം ദിർഹത്തിന്റെ വ്യാജ ഓയിൽ ഫിൽറ്ററുകൾ, 85,000 ദിർഹത്തിന്റെ വ്യാജ കാബിൻ എ.സി ഫിൽറ്ററുകൾ എന്നിവയടക്കമുള്ള സ്പെയർ പാർട്‌സുകളാണ് റെയ്‌ഡിൽ കണ്ടെടുത്തത്. 2021നെ അപേക്ഷിച്ച് 116 ശതമാനം വർധനയാണ് ഈ വർഷം വ്യാജ സ്പെയർ പാർട് സ് പിടിച്ചെടുക്കലിൽ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.