പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാവായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായി ജേക്കബ് ജേക്കബിനെ നിയമിച്ചതായി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പ്രവര്‍ത്തന മികവ് ഉയര്‍ത്തുന്നതിനും, മികച്ച പ്രകടനം നിലനിര്‍ത്തുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയുമായുടെ ഭാഗമായാണ് നിയമനം.ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങളിലുടനീളം തന്ത്രപരമായ മാനവ വിഭവശേഷി സൃഷ്ടിക്കുക, പ്രാവീണ്യമുള്ള ജീവനക്കാരെ കണ്ടെത്തുക, മികച്ച പ്രകടനം ഉറപ്പുവരുത്തുക, പിന്തുടര്‍ച്ചാ ആസൂത്രണം, നേതൃത്വ വികസനം, സ്ഥാപനത്തിന്റെ പരിവര്‍ത്തനം എന്നിവയുടെ മേല്‍നോട്ടം പുതിയ സ്ഥാനത്തിരുന്ന് ജേക്കബ് നിര്‍വഹിക്കും. നവീകരണത്തിന്റെയും പ്രകടന മികവിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുന്ന, ആസ്റ്ററിന്റെ എച്ച്ആര്‍ നയത്തൈ ഗ്രൂപ്പിന്റെ വിശാലമായ വീക്ഷണത്തോടെ സമന്വയിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായക പങ്ക് വഹിക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലിഷാ മൂപ്പനെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത്‌കൊണ്ട് ജേക്കബായിരിക്കും ഗ്രൂപ്പിന്റെ മുഴുവന്‍ എച്ച്ആര്‍ പ്രവര്‍ത്തനങ്ങളും നയിക്കുക.
ഹ്യൂമന്‍ റിസോഴ്സില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ അനുഭവപരിചയമുള്ള ജേക്കബ്, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍, റീട്ടെയില്‍ എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങളിലുടനീളം തന്റെ നേതൃത്വപരമായ റോളുകളിലൂടെ വിപുലമായ വൈദഗ്ദ്ധ്യം കൈവരിച്ചിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റല്‍സ്, കൊളംബിയ ഏഷ്യ, മലബാര്‍ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ എച്ച്ആര്‍ ടീമുകളെ അദ്ദേഹം നയിച്ചിട്ടുണ്ട്. മുമ്പ് യുഎഇയിലെ എമിറേറ്റ്സില്‍ കമ്പനിയില്‍ 5 വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിന്റെ വിപുലമായ പ്രാദേശിക അനുഭവവും, അപ്പോളോയിലും മലബാറിലും മികച്ച പ്രകടനം കാഴ്ചവെച്ച പരിചയ സമ്പത്തും അദ്ദേഹത്തിനുണ്ട്. ‘ജേക്കബിനെ ആസ്റ്റര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്, നിയമനത്തെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു.