യു എ ഇ അയ്യപ്പസേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പ പൂജ മഹോത്സവം ബ്രഹ്മശ്രീ മഹേഷ് കണ്ഠരരുടെ മുഖ്യ കാർമികത്വത്തിൽ ഈ വരുന്ന ശനിയും ഞായറുമായി (ഡിസംബർ 21 & 22 ) നടത്തപ്പെടുന്നു. അജുമാൻ ഇന്ത്യൻ അസ്സോസിയേഷനിലാണ് പരിപാടി .പതിനഞ്ചായിരത്തോളം അയ്യപ്പഭക്തരാണ് ഉത്സവത്തിന് ഭാഗഭാക്കുകളാവുക.
ശനിയാഴ്ച വൈകുന്നേരം ഭഗവതിസേവയോടെ തുടങ്ങുകയും ഞായറാഴ്ച കാലത്തെ ഗണപതിഹോമത്തോടെ പുനരാരംഭിക്കുകയും ചെയ്യും. പ്രധാന വഴിപാടായി ധന്വന്തരി ഹോമം എട്ടുമണിക്ക് നടക്കും. തുടർന്ന് നൃത്ത നൃത്യങ്ങളും ഉച്ചപൂജയും നടക്കും. ഉച്ചക്ക് ശേഷം ശ്രീ TS രാധാകൃഷ്ണൻ നയിക്കുന്ന ഭക്തിഗാനസുധയും പടിപൂജയും ഉണ്ടാവും .ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇത്തവണത്തെ ഉത്സവത്തിന് കൊടിയിറങ്ങും.ശനിയാഴ്ചയും ഞായറാഴ്ചയും അന്നദാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്