ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ ഉത്പാദനം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനുമായി ആഗോള തലത്തിലെ എല്ലാ പെട്രോളിയം വിവസായികളെയും ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ക്ഷണിച് ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.
മാറ്റത്തിന്റെ ലോകത് ഇന്ത്യയുടെ ഊർജ ഭാവി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ തുടർന്ന് ആഗോള ഊർജമേഖല നേരിടുന്ന സമയത്ത് ഊർജ സുരക്ഷാ ഉറപാകുന്നതിനും ഇന്ത്യയുടെ ഊർജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്താനും ഇന്ത്യ ഗവണ്മെന്റ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 26 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ ഊർജമേഖലയിൽ വിദേശ നിക്ഷേപം പോത്സാഹിപ്പിക്കുന്നതിനായി തന്റെ സർക്കാർ സ്വീകരിച്ച നയ പരിഷ്‌കാരങ്ങളുടെ ഒരു പട്ടിക തന്നെ മോദി നിരത്തി.