ദുബായ്: ദുബായ് പൊലീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് വാഹനാപകടങ്ങൾ 2020 ജനുവരി മുതൽ 42 ശതമാനം കുറഞ്ഞു. വാഹനാപകടം മൂലം ഉണ്ടാവുന്ന മരണ നിരക്കും 46 ശതമാനം കുറഞ്ഞു.
ദുബായ് പൊലീസിന്റെ ജനറൽ ഡയരക്റേറ്റ് ഓഫ് ട്രാഫിക്കിന്റെ വാർഷിക റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ. ദുബായ് പൊലീസ് കമണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയാണ് വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്. മികച്ച റോഡുകളിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡിപ്പാർട്ട്മെന്റ് എടുക്കുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
റോഡ് അപകടത്തെ തുടർന്ന് ഉണ്ടാകുന്ന ചെറിയ പരിക്ക് 47.4 ശതമാനമായും ഇടത്തരം പരിക്ക് 43.1 ശതമാനമായും വലിയ ഗുരുതരമായ പരിക്ക് 10.2 ശതമാനവും കുറഞ്ഞു.