ഷാർജ : ഷാർജയിൽ നടന്ന എസ്ട്രഓർഡിനറി ഇന്റർനാഷണൽ അറബി ഭാഷ സമ്മേളനത്തിൽ 34 ഗവേഷണ പ്രബന്ധങ്ങൾ ചർച്ച ചെയ്തു. അറബി ഭാഷ്യയുടെ വികസനത്തിനും ഭാഷ പരമായ പഠനങ്ങളെ കുറിച്ചും ചര്‍ച്ച ചെയിതു. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും വിദൂരമായി ഭാഷയെ വളർത്തുന്നതിനെ കുറിച്ചും ഭാഷ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ചചെയ്തു.
അറബി ഭാഷ ദേശിയ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിനെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും ഭാഷ മേഖലയിൽ ഗവേഷണങ്ങൾ പോത്സാഹിപിക്കേണ്ടതിന്റെ അവശ്യങ്ങളും ചർച്ച ചെയ്തു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഷാർജയിൽ അറബ് ബ്യൂറോ ഓഫ് എജ്യുക്കേഷൻ, (എബിഇജിഎസ്) സംഘടിപ്പിക്കുന്ന സമ്മേളനം ഒക്ടോബർ 29 വരെ വിദൂരമായി ” അറബി ഉപയോഗിച്ച് ഞങ്ങൾ നവീകരിക്കുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിൽ നടക്കും