ദുബായ്: ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായിയുടെ ദുബായ് സോവറിങ് ഫണ്ട് സി സീരീസിൽ 121$ മില്യൺ നേട്ടം കൊയ്ത് ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്രഷ് ടു ഹോം.
കർഷകരിൽ നിന്നും മൽസ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് പുതിയ ഇറച്ചിയും മത്സ്യവും ശേഖരിച്ച് ഓൺലൈനായി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതാണ് കമ്പനിയുടെ രീതി. 2015ൽ സ്ഥാപിതമായ കമ്പനി പുതിയ മൽസ്യ ഇറച്ചി മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബ്രാൻഡ് ആണെന്ന് അവകാശപ്പെട്ടു.
ആഗോളതലത്തിൽ കോവിഡ് ഉണ്ടാക്കിയ വെല്ലുവിളികൾ അവരുടെ ഉൽപന്നങ്ങളുടെ ആവശ്യക്കാരെ വർധിപ്പിച്ചു എന്ന് ഫ്രഷ് ടു ഹോമിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷാൻ കടവിൽ പറഞ്ഞു.
നിരവധിപേർക്ക് പുതിയ മത്സ്യവും മാംസവും കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും കോവിഡ് വെല്ലുവിളികളെ തുടർന്ന് മാർക്കറ്റിൽ പോവാൻ സാധിക്കുന്നില്ല ഇത്തരം വെല്ലുവിളികളിൽ നിന്നും ഫ്രഷ് ടു ഹോം രക്ഷ നൽകുന്നു. ഇത്തരം സുരക്ഷാ കാരണങ്ങൾ മൂലം ഉപഭോക്താക്കൾ ഇ-കോമേഴ്‌സ് അവർക്ക് ഏറ്റവും സുരക്ഷിതമായ ഇടമായി കാണുന്നു. കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം ഒരുപാട് വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. 100%വും പുതിയതും രാസവസ്തുക്കൾ ഇല്ലാത്തതുമായ ഇറച്ചിയും മൽസ്യവുമാണ് കമ്പനി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഉത്പന്നങ്ങൾ കര്ഷകരിൽ നിന്നും മൽസ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് അൽ പവർഡ് സപ്പ്ലൈ ചൈൻ സാങ്കേതിക വിദ്യയും കോർഡ് ചൈൻ ലോജിസ്റ്റിക്‌സും ഉപയോഗിച്ചാണ് സാധങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. പ്രതിമാസം 15 ദശലക്ഷം ഓർഡറുകളും വാർഷിക വിലപാന 85 ദശലക്ഷം മില്യൺ ഡോളർ ആണെന്നും യുഎഇയിലെ മികച്ച അഞ്ച് ഇ-ഗ്രോസറുകളിൽ ഒന്നായി ഇതിനകം കമ്പനി മാറിയെന്നും കമ്പനി അവകാശപെടുന്നു.
ഫ്രെഷ് ടു ഹോമുമായി പങ്കാളികളാകാനും മാനേജ്മെന്റിന്റെ കാഴ്ചപ്പാടും കമ്പനിയുടെ വളർച്ചയിലും പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഐസിഡി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഖലീഫ അൽ ദാബൂസ് പറഞ്ഞു.
മികച്ച നേട്ടത്തിനായി പുതിയ കമ്പനികളുമായി പങ്കാളിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് കമ്പനിയെ ശക്തമാക്കാനും വലിയ നേട്ടങ്ങൾ ഉണ്ടാകാനും കൂടുതൽ ശക്തിപ്പെടുതും. ടോപ്പ് ലൈൻ, ബോട്ട് ലൈൻ ഉപയോഗിച്ച് പരിചയമുള്ള കമ്പനികളെയാണ് ഫ്രഷ് ടു ഹോമിന് കൂടുതൽ അനുയോജ്യമെന്ന് ഇൻവെസ്റ്റ്കോർപ്പ് ഇന്ത്യയിലെ സ്വകാര്യ ഇക്യറ്റി മേധാവി സൗരവ് ശർമ്മ പറഞ്ഞു.