പടിഞ്ഞാറങ്ങാടിക്കാരുടെ യു എ ഇ യിലെ കൂട്ടായ്മയായ അങ്ങാടി പി ഒ വാർഷിക പരിപാടി അങ്ങാടി പി ഒ സ്നേഹ സംഗമം 2024 ദുബൈയിൽ ഖുസൈസ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു. ദുബായ് പോലീസ് ട്രാഫിക് ഡിപ്പാർട്മെന്റിലെക്യാപ്റ്റൻ നാസർ സുൽത്താൻ അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടി നെല്ലറ ഗ്രൂപ്പ് എം ഡി ഷംസുദ്ധീൻ നെല്ലറ ഉൽഘാടനം ചെയ്തു. നജാത്തുള്ള പൂളക്കുന്നത് അധ്യക്ഷത വഹിച്ചു. പടിഞ്ഞാറങ്ങാടി ക്കാരായ പ്രവാസികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള മാഗസിൻ “അറേബ്യൻ അങ്ങാടി” യുടെ പ്രകാശനം മാധ്യമ പ്രവർത്തകൻ ജമാൽ വട്ടംകുളം നിർവഹിച്ചു. മുതിർന്ന പ്രവാസി കുഞ്ഞഹമ്മദ് ഒറവിൽ മാഗസിൻ ഏറ്റുവാങ്ങി. യു എ ഇ യുടെ 53 നാഷണൽ ഡേ ആഘോഷിക്കുന്ന വേളയിൽ യു എ ഇ യിൽ 50 വർഷം ആയ മുതിർന്ന പ്രവാസികളെ ആദരിച്ചു.ബഷീർ വരമംഗലത്ത്, റഷീദ് പള്ളിയാലിൽ, മുസ്തഫ ഒറവിൽ, ഷഹീം ചാണയിലകത്ത്,ഫിറോസ് കോമത്ത്, ഡോക്ടർ ഫായിസ്, ജസീം സി,അമാനുല്ല കണ്ണയിൽ, ഫസലു പൂളകുന്നത്ത് എന്നിവർ സംസാരിച്ചു. റസാഖ് ഒറവിൽ, ഗഫൂർ യു എം,നൗഫൽ എ വി,സന്തോഷ് വി, നിസാം ഒ, നിഷാബ് ടി പി, ഷമീർ എം സി, അബ്ദുറഹ്മാൻ കെ, ഷബീർ.ഒ,ഷിഹാസ് സി, റഫീഖ് കെ വി, ഷബീർ ടി കെ, റിഷാദ് പി, റെനീഫ് കെ ഷാജി എം സി എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാ കായിക പരിപാടികളും മുന്ന ബായ് ടീം നയിച്ച ഗാനമേളയും അരങ്ങേരറി.ആരിഫ് ഒറവിൽ സ്വാഗതവും, ഷാക്കിർ. കെ നന്ദിയും പറഞ്ഞു.