രാജ്യത്ത് 18 – 25 വയസ്സുകാരിലെ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായി സാമൂഹിക സുരക്ഷാ മന്ത്രാലയം. പ്രമേഹം ആരംഭദശയിലുള്ള 24 ശതമാനം പേരും ഈ പ്രായത്തിലുള്ളവരാണ്. ഈ ഘട്ടത്തിലുള്ളവരിൽ 50.5 ശതമാനം പുരുഷന്മാരും 49.5 ശതമാനം സ്ത്രീകളുമാണ്. പരിശോധിച്ചവരിൽ അമിതവണ്ണമുള്ളവർ 36 ശതമാനമാണ്. പ്രമേഹം പ്രാഥമിക ഘട്ടത്തിലുള്ളവർ രക്തത്തിലെ കൊളസ്ട്രോൾ പരിശോധിച്ച് മുൻകരുതലെടുക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഒരു വർഷത്തിനിടയിൽ ഒന്നര ലക്ഷത്തിലധികം പ്രമേഹ പരിശോധനകൾ മന്ത്രാലയം നടത്തി. ഇതിൽ 27.30% പേർ പ്രീ ഡയബെറ്റിസ് ഘട്ടത്തിലാണ്. 6.5 ശതമാനം പേർ പ്രമേഹം ബാധിതരായിരുന്നു.