അബുദാബി: ഹൃസ്വസന്ദർശനാർത്ഥം അബുദാബിയിൽ എത്തിയ മുൻ പാരാ ഒളിമ്പിക് ഇന്ത്യൻ റൈഫിൾ ഷൂട്ടർ താരം സിദ്ധാർഥ് ബാബുവിന് സ്വീകരണം നൽകി പ്രത്യേകം സജ്ജമാക്കിയ അബുദാബി ടി എം എ ക്ലബിൽ ആയിരുന്നു സിദ്ധാർത്ഥ് രാജിനുള്ള സ്വീകരണം ടിഎം എ അംഗങ്ങൾക്ക് പ്രത്യേക ട്രെയിനിംഗ് സെഷന് സിദ്ധാർത്ഥ് ബാബു നേതൃത്വം നൽകി ഫിറ്റ്നസ് മെന്റൽ സ്പോർട്സ് തലങ്ങളെ സ്പർശിച്ച് കൊണ്ടുള്ള ട്രെയിനിംഗിന് നേരത്തെ തയാറെടുപ്പോടെയുള്ള വിദ്യാർത്ഥികൾ ആയിരുന്നു എത്തിയിരുന്നത് നമ്മുടെ കഴിവുകൾ രാജ്യത്തിനും സമൂഹത്തിനും അതോടൊപ്പം സ്വന്തത്തിനു പ്രത്യേകമായും സമർപ്പിക്കാൻ നാം ഒഴിവ് സമയങ്ങൾ പരിശീലനത്തിന് വേണ്ടി മാറ്റി വെക്കണം എന്ന് സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു കരാട്ടെയെ കുറിച്ച് അടുത്തതായി ഇറങ്ങിയദി ഇവല്യൂഷൻ ഓഫ് ഓക്കിനാവൻ കരാട്ടെ എന്ന ബുക്ക് ഷിഹാൻ ഫായിസ് സിദ്ധാർഥ് ബാബുവിന് ഗിഫ്റ്റായി നൽകിവിവിധ താളങ്ങളിലുള്ള മത്സരാർഥികളും വിദ്യാർഥികളും സ്വീകര സംഗമത്തിൽ സന്നിഹിതരായിരുന്നു ഷിഹാൻ മുഹമ്മദ് ഫായിസ് , സെൻസായി ചന്ദ്രൻ ,സെൻസായി റഈസ് , സെൻസായി ഹാഷിം, സെൻബായി റസാക്ക്, സെൻബായി നൗഫൽ,നിസാർ , ജുബൈർ വെള്ളാടത്ത് ചടങ്ങിൽ പങ്കെടുത്തു