റാസൽഖൈമ :ഭിക്ഷടനത്തിനെതിരെ ശക്തമായ നടപടിയുമായി യുഎഇയിലെ വിവിധ എമിറേറ്റുകൾ മുന്നോട്ട് പോവുകയാണ് .ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പുമായി സഹകരിച്ച് മീഡിയ & പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച “ഭിക്ഷാടനത്തിനെതിരെ പോരാടുക, ആവശ്യമുള്ളവരെ സഹായിക്കുക” എന്ന കാമ്പയിനിന്റെ ഭാഗമായി റാസൽഖൈമ പോലീസ് 51 യാചകരെ അറസ്റ്റ് ചെയ്തു.റമദാൻ ആരംഭിച്ചതിനുശേഷം, യാചനയുമായി ബന്ധപ്പെട്ട് 34 പുരുഷന്മാരെയും 17 സ്ത്രീകളെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. റമദാൻ ഔദാര്യത്തിന്റെയും ദാനധർമ്മങ്ങളുടെയും കാലമാണെങ്കിലും, ജനങ്ങളുടെ സൽസ്വഭാവം ചൂഷണം ചെയ്യുന്ന വ്യക്തികളെയും ഇത് ആകർഷിക്കുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. സഹായം യഥാർത്ഥത്തിൽ ആവശ്യമുള്ളവർക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക ചാരിറ്റികളിലൂടെയും അംഗീകൃത സ്ഥാപനങ്ങളിലൂടെയും മാത്രമേ സംഭാവന നൽകാവൂ എന്ന് അവർ താമസക്കാരോട് അഭ്യർത്ഥിച്ചു