യുഎഇ : രാജ്യത്തിന്റെ 50-ാമത് പതാക ദിനത്തിനായി ഒരു മാസം നീണ്ടുനിൽക്കുന്ന യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജ്, ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി (HIPA) പങ്കാളികളായ ഒരു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
’50 ഇയേഴ്‌സ് ഓഫ് ടുഗതർനെസ്’ എന്ന തലക്കെട്ടിലുള്ള മത്സരത്തിന്റെ ആദ്യ വിഭാഗത്തിൽ 18 വയസ്സിന് മുകളിലുള്ള അമേച്വർ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ എന്നിവർക്ക് പങ്കെടുക്കാം. എല്ലാ എൻട്രികളും HIPA വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. യുഎഇയുടെ ദേശീയ ദിനമായ ഡിസംബർ 2വരെയാണ് സമയം നൽകിയിരിക്കുന്നത്.
അതേസമയം 18 വയസ്സിന് താഴെയുള്ള ഫോട്ടോഗ്രാഫർമാരുടെ വിഭാഗത്തിന് ഇതേ തീമിൽ സോഷ്യൽ മീഡിയ മത്സരം ഉണ്ടായിരിക്കും. പങ്കെടുക്കുന്ന യുവാക്കൾ നവംബർ 30 വരെ ഹാഷ്‌ടാഗുകൾക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ലഭിച്ച എൻട്രികളിൽ നിന്ന് പ്രത്യേക ജൂറി വിജയികളെ തിരഞ്ഞെടുക്കും.ജനുവരി നാലിന് ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. ആദ്യ വിജയിക്ക് 50,000 ദിർഹം മൂല്യമുള്ള ക്യാഷ് പ്രൈസും ഒരു സ്വർണ്ണ ട്രോഫിയും ലഭിക്കും. ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡ് 50-ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് ഗ്ലോബൽ വില്ലേജുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എച്ച്ഐപിഎ സെക്രട്ടറി ജനറൽ അലി ബിൻ താലിത്ത് പറഞ്ഞു.