ലോകജനതയുടെ അറിവെന്ന നിറകുടത്തിന്റെ താക്കോൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഗൂഗിൾ സെർച്ച് എഞ്ചിൻ… യു.എ.ഇ.യുടെ ദേശീയദിനമായ ഡിസംബർ_2 ന് ആശംസകൾ അർപ്പിക്കുകയാണ് ഈ സെർച്ച് എഞ്ചിൻ…. ഗൂഗീൾ ഡൂഡിൽ യു.എ.ഇ.ക്ക് വേണ്ടി ഒരു സ്പെഷ്യൽ ഡൂഡിൽ ഒരുക്കിയിട്ടുണ്ട്… ഡിസംബർ 2 ബുധനാഴ്ച യു.എ.ഇ.ൽ ഗൂഗിൾ എടുത്തു നോക്കിയാൽ ചുവപ്പും വെളുപ്പും നിറത്തിൽ ഗൂഗിളിന്റെ ലോഗോയും ഒപ്പം അനിമേഷൻ ചെയ്ത യു.എ.ഇ.യുടെ കുഞ്ഞു പതാകയും കാണാൻ സാധിക്കുന്നതാണ്.
1971_ൽ 7, ഗൾഫ് രാജ്യങ്ങൾ ലയിച്ച് ഒരു വൻ രാജ്യമായി മാറിയ ചരിത്രനിമിഷത്തെ അനുസ്മരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറൈറ്റ്സ്… യു.എ.ഇ.യുടെ ഈ ഒത്തൊരുമയോടുള്ള മാതൃകയെ ബഹുമാനിക്കുകയാണ് ഗൂഗിൾ… യു.എ.ഇ.യുടെ അഭിമാനമായ പതാക ഗൂഗിൾ ഡൂഡിലായി ചെയ്തിരിക്കുകയാണ്… പതാകയിൽ നിറഞ്ഞ് നിൽക്കുന്ന നാല് നിറങ്ങളും യു.എ.ഇ.യുടെ നാല് വിശേഷണങ്ങളെ ഉണർത്തുന്നവയാണ്… വെള്ളം നിറം രാജ്യത്തിന്റെ സമാധാനത്തേയും, കറുപ്പ് നിറം രാജ്യത്തിന്റെ മനക്കരുത്തിനേയും, പച്ച നിറം രാജ്യത്തിന്റെ ഫലഭൂയിഷ്ഠിയേയും, ചുവപ്പ് നിറം രാജ്യത്തിന്റെ ഐക്യദാർഢ്യവും ധൈര്യത്തേയും വിളിച്ചോതുന്നു.
വർഷത്തിൽ ചുരുക്കം ഇടങ്ങളിൽ മാത്രമാണ് ഡൂഡിൽ ഗൂഗിളിന്റെ പാരമ്പര്യലോഗോയിൽ കാണാറുള്ളൂ.. അതും അത്രമാത്രം പ്രാധാനമർഹിക്കുന്ന വ്യക്തികൾക്കോ മുഹൂർത്തങ്ങൾക്കോ
ആദരവ് അർപ്പിക്കാൻ വേണ്ടി മാത്രം.
ഗൂഗിളീന്റെ ഈ ഡൂഡിൽ ആദരവ് ഓരോ ഇമറാത്തികൾക്കും അഭിമാനിക്കാനാവുന്ന ഒന്നു തന്നെയാണ്.