ദുബായ്: 49_മത് യു.എ.ഇ.യുടെ ദേശീയ ദിനത്തിൽ 7 എമിറേറ്റുകളിലേയും രാജകുടുംബത്തിന്റെ പേരുകൾ ഒന്ന് പോലും വിടാതെ ചറപറാ പറഞ്ഞ് വിസ്മയമാവുകയാണ് 10വയസ്സ് മാത്രം പ്രായമുള്ള കോഴിക്കോട് സ്വദേശിയായ ഇസ്ര ഹബീബ്.
കേരളത്തിന്റെ ഐക്യു രാജകുമാരി എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുമിടുക്കി 18_നൂറ്റാണ്ട് മുതൽ ഇങ്ങോളമുള്ള എല്ലാ എമിറേറ്റുകളിലേയും ഭരണാധികാരികളുടെ പേരുകളും യെമനിലെ ഓപ്പറേഷൻ റീസ്റ്റോറിങ്ങ് ഹോപ് മിഷനിൽ മരണമടഞ്ഞ 49 ഇമറാത്തി രക്തസാക്ഷികളുടെ പേരുകളും,യു.എ.ഇ.യിലെ ഉന്നത പുരസ്കാരമായ ഓർഡർ ഓഫ് സായിദ് കരസ്ഥമാക്കിയ 20പേരുടെ പേരുംരാജ്യവും ഒന്നിടവിടാതെ പറഞ്ഞ് ഇതിനോടകം ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ്..ഇത് കൂടാതെ ഏത് രാജ്യത്തിന്റെ തലസ്ഥാനം ചോദിച്ചാലും ടപ്പേന്ന് ഉത്തരം തരാനും മിടുക്കിയാണ് ഈ കുഞ്ഞുമലയാളി.
അച്ഛൻ ഹബീബിൽ നിന്നും ആണ് എല്ലാം പഠിച്ചെടുക്കുന്നതെന്ന് പറഞ്ഞു തുടങ്ങുകയാണ് ഇസ്ര. തന്റെ അപാര ഓർമ്മശക്തി ഉപയോഗിച്ച് ചുരുക്കം ദിനം കൊണ്ടാണ് ഇതൊക്കെ പഠിച്ചെടുക്കുന്നത് എന്ന് ലവലേശം കൗതുകമില്ലാതെ പറഞ്ഞു പോവുകയാണ് കുഞ്ഞുമോൾ. താൻ പറഞ്ഞുപോയ രാജകുടുംബത്തിലെ ഏതെങ്കിലും ഒരു ഭരണാധികാരിയെങ്കിലും നേരിൽ കാണണമെന്നാണ് ഇസ്രയുടെ കുഞ്ഞുആഗ്രഹം.. കൂടാതെ പ്രവാസിമലയാളികളുടെ സ്വകാര്യ അഹങ്കാരമായ എം.എ.യൂസഫലി. അവർകളെയും നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നതായും എടുത്ത് പറഞ്ഞു.
മണിമുത്ത് പൊഴിക്കും പോലെ പറഞ്ഞുതീർത്ത വാക്കുകൾ പോലെ ആ നിഷ്കളങ്കമായ സ്വപ്നങ്ങളൊക്കെയും പൂവണിയട്ടെയെന്ന് നമ്മുക്ക് ആശംസിക്കാം…