ഡിസംബർ -യു.എ.ഇ.യിലെ ചരിത്രനിമിഷങ്ങളുടെ മാസമാണ്.. ഡിസംബർ2 യു.എ.ഇ.യുടെ ദേശീയ ദിനം.. 49മത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തകരെ ആദരിക്കുകയാണ് യു.എ.ഇ.2020, വർഷാരംഭം മുതൽ വർഷാവസാനം എത്തിനിൽക്കുമ്പോഴും കോവിഡ്_19 എന്ന പകർച്ചവ്യാധി പടർന്നു പന്തലിച്ചു നിൽക്കുകയാണ് ലോകമെമ്പാടും…ഇതിനെതിരെ സജീവമായി പോരാടുകയാണ് ഒരു കൂട്ടം പ്രവർത്തകർ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് സ്വന്തം ആരോഗ്യം വകവെക്കാതെ രാജ്യത്തിനായി പോരാടുന്ന പ്രവർത്തകർക്ക് യു.എ.ഇ.യുടെ ആദരമർപ്പിക്കുകയാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ… രാജ്യത്തിന്റെ സുരക്ഷ, സമൂഹത്തിന്റെ ചെറുത്ത് നിൽപ്പ്, വിദ്യാഭ്യാസ മേഖല, സാമ്പത്തിക മേഖല, തുടങ്ങി രാജ്യത്തിന്റെ പ്രധാനമേഖലകളിലെല്ലാം തന്നെ സംരക്ഷണം തീർത്തവരാണ് പ്രതിരോധ മേഖലയിലെ മുന്നണി പോരാളികൾ… ഈ വർഷത്തെ ദേശീയദിനാചരണത്തിൽ മികച്ച ആദരവ് അർഹിക്കുന്നവരാണവർ എന്നും ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം… അബുദാബിയിൽ ദേശീയ ദിനത്തോടനുബന്ധിച്ച് സായുധ സേനയുടെ മാസികയായ നേഷൻ ഷീൽഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധീര പോരാളികൾക്ക് തന്റേയും സഹോദരങ്ങളുടേയും, സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ എന്നിവരുടെ പേരിലുള്ള അഭിനന്ദനങ്ങളും ഷെയ്ഖ് ഖലീഫ അറിയിച്ചു.