ഷാർജ: ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തിൽ 39 മത് ഷാർജ രാജ്യാന്തര പുസ്തകമേള(SIBF2020) നവംമ്പർ 4 മുതൽ 14 വരെ ഷാർജ എക്സ്പോ സെന്റെറിൽ വെച്ച് നടക്കുമെന്ന് ഷാർജ ബുക്ക് അതോറിട്ടി അറിയിച്ചു.
രാജ്യാന്തര ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ ഒരുക്കിയായിരിക്കും ഇപ്രാവശ്യത്തെ മേള സംഘടിപ്പിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) ചെയർമാൻ അഹമ്മദ് ബിൻ റകാദ് അൽ അമിരി പറഞ്ഞു.
ഈ മഹാമാരി കാലത്തും കോവിഡ് 19 പ്രോട്ടോകോളുകളെല്ലാം പാലിച്ച് കൊണ്ട് നടത്തുന്ന മേളയിലൂടെ വിപണിക്ക് വലിയ പ്രചോദനമേക്കുമെന്നും പ്രദേശികവും അന്തർദേശിയവുമായ പ്രസാധക വിപണിക്കും ഇത് ഏറെ പ്രചോദനം നല്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രസാധകരുടേയും സന്ദർശകരുടേയും ആരോഗ്യ സുരക്ഷിതത്വം പാലിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
11 ദിവസമായ് നടക്കുന്ന ഷാർജ പുസ്തകമേളയുടെ പ്രധാന ആഘർഷണവും ചരിത്രത്തിലാദ്യമായ് ഡിജിറ്റൽ രൂപത്തിലായിരിക്കും എന്നതും ഏറെ ആകാംക്ഷയോട് കൂടിയാണ് പുസ്തക പ്രേമികളും പ്രസാധകരും നോക്കി കാണുന്നത്. വായനയുടെ ഡിജിറ്റൽ യുഗത്തിന്റെ പുതിയ പിറവിയായിരിക്കും ഷാർജ പുസ്തകമേള എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകളും ആശയങ്ങളുമാണ് പുസ്തകമേള നടത്താനുള്ള പ്രചോദനം നല്കുന്നതെന്നും അഹമ്മദ് ബിൻ റകാദ് അൽ അമീരി പറഞ്ഞു.എന്ത് കൊണ്ടും നവംമ്പർ 4 തിയ്യതിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് UAE യിലെ മലയാളികളടക്കമുള്ള വായനാ പ്രേമികൾ.
sibf2020