ദുബായ്: ദുബായിയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) 15 തരം വാഹന സേവന സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നത് നിർത്തലാക്കുന്നു.
സിർട്ടിഫിക്കറ്റിനു പകരമായി എസ്എംഎസ്, ഇ-മെയിലുകൾ വഴിയാണ് ഇവ വിതരണം ചെയ്യുകയെന്ന് ഞായറാഴ്ച ദുബായ് ആർടിഎ അറിയിച്ചു.
വാഹന സേവനങ്ങളുമായി ബന്ധപ്പെട്ട 15 സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്ന ദുബായിലെ എല്ലാ അനുബന്ധ സേവന ദാതാക്കളുടെ കേന്ദ്രങ്ങളിലും മാറ്റങ്ങൾ വരുത്തുകയും, അത്തരം സർട്ടിഫിക്കറ്റുകൾ ഇലക്‌ട്രോണിക്കായി ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ഇ-മെയിലുകളിലൂടെയും ക്ലയന്റുകളിലേക്ക് അയയ്ക്കാൻ തുടങ്ങിയതുമായി ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ വാഹന ലൈസൻസിംഗ് ഡയറക്ടർ ജമാൽ ഹാഷിം അൽ സദ വിശദീകരിച്ചു.
കൈവശാവകാശ സർട്ടിഫിക്കറ്റ്, കയറ്റുമതി സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കയറ്റുമതി സർട്ടിഫിക്കറ്റ് നഷ്ടമായ അഥവാ നാശനഷ്ടം വന്ന മാറ്റിസ്ഥാപിക്കാനുള്ളവ , നഷ്ടപ്പെട്ട / കേടായ കൈവശാവകാശ സർട്ടിഫിക്കറ്റ് മാറ്റിസ്ഥാപിക്കൽ, ടൂറിസം ആയി ബന്ധമുള്ള ചില സിർട്ടിഫിക്കറ്റുകൾ, ഇറക്കുമതി വാഹന സർട്ടിഫിക്കറ്റ്, രജിസ്റ്റർ ചെയ്യാത്ത വാഹന സർട്ടിഫിക്കറ്റ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കയറ്റുമതി മാറ്റിസ്ഥാപിക്കൽ സർട്ടിഫിക്കറ്റ് , കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, കൈവശം / ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മാറ്റുക, രജിസ്റ്റർ ചെയ്യാത്ത വാഹന സർട്ടിഫിക്കറ്റ് എന്നിവയാണ് അച്ചടിക്കുന്നതിൽ നിന്നും നിർത്തലാക്കിയ സിർട്ടിഫിക്കറ്റുകളെന്നു അൽ സദ പറഞ്ഞു.പ്രാദേശിക നിവാസികൾക്ക് സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ വഴി ഈ ഇ-സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
സർക്കാരിന്റെ പേപ്പർലെസ് ഡ്രൈവിനോടുള്ള ആർടിഎയുടെ പ്രതികരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ആർടിഎയുടെ രണ്ട് തന്ത്രപരമായ ലക്ഷ്യങ്ങളായ സ്മാർട്ട് ദുബായ്, പീപ്പിൾ ഹാപ്പിനെസ് എന്നിവ അടിസ്ഥാനമാക്കി ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ചതും സന്തുഷ്ടവുമായ നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിന് ഈ ശ്രമങ്ങൾ കാരണമാകുന്നു.