ദുബായ് :ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ കമ്പനി ആയിഎമിറേറ്റ്സ് ഗ്രൂപ്പിൻറെ മറ്റൊരു വാർഷിക റെക്കോർഡ് ലാഭം കൂടി പ്രഖ്യാപിച്ചു.എമിറേറ്റ്സ് ഗ്രൂപ്പ് നികുതിക്ക് മുമ്പുള്ള ലാഭം 22.7 ബില്യൺ ദിർഹം (6.2 ബില്യൺ ഡോളർ) ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 നേക്കാൾ 18 ശതമാനം കൂടുതൽ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷത്തെ വരുമാനത്തേക്കാൾ 6 ശതമാനം കൂടുതലായി 145.4 ബില്യൺ ദിർഹം (39.6 ബില്യൺ ഡോളർ) വരുമാനം രേഖപ്പെടുത്തിയപ്പോൾ, പണ ആസ്തികൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലായി 53.4 ബില്യൺ ദിർഹമായി (14.6 ബില്യൺ ഡോളർ) ഉയർന്നു.ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന EBITDA 42.2 ബില്യൺ ദിർഹമായി (11.5 ബില്യൺ ഡോളർ) രേഖപ്പെടുത്തി, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം വർധനവാണ്.