അടുത്ത വർഷം 2022ഏറ്റവും മികച്ച വർഷമായിരിക്കു മെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ വർഷത്തെ അവസാന മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. 2021-ൽ ആയിരക്കണ ക്കിനാളുകളാണ് യു.എ.ഇ.യുടെ കോവിഡിൽനിന്നുള്ള മടങ്ങിവരവിന് പ്രവർത്തിച്ചത്.അസാധാരണ നേട്ടങ്ങളും യു.എ.ഇ.ക്ക് നേടാനായി. 152 വികസന സാമ്പത്തിക സൂചകങ്ങളിൽ രാജ്യം ലോകത്ത് ഒന്നാം സ്ഥാനത്താണ്.2021 വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു