ഷാർജാ:ഷാർജാ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന 39ാമത് ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ പ്രേക്ഷകർക്കായ് “വായന”എന്ന വാക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് വേർച്വൽ മീറ്റിലൂടെ സംവദിക്കുകയാണ് പ്രശസ്ത ഇന്ത്യൻ എഴുത്തുകാരനും രാഷ്ട്രീയ നേതാവും മുൻ സിവിൽസേവകനുമായ ശശിതരൂർ….
വാക്കുകളുടെ മാന്ത്രികൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള വാക്ക് വായന എന്നതാണ്.. വായന എന്ന വാക്കിലൂടെ മാത്രമേ മറ്റേതൊരു വാക്കിനെ ക്കുറിച്ചും അറിയുവാൻ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്..
ഓരോ ദിനവും വായിക്കുന്നതിലൂടെ  ലോകത്തിലെ ഓരോ കാര്യങ്ങളേയും വിലമതിപ്പോടെ കാണാൻ  സഹായിക്കുന്നതാണ്, പ്രത്യേകിച്ച് പുസ്തകവായനയിലൂടെ…
മുൻ കഴിഞ്ഞ വർഷങ്ങളിലെ  പുസ്തകമേളകളിൽ പങ്കെടുത്തിരുന്ന അദ്ദേഹത്തിന് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ഈ വർഷത്തിൽ ഷാർജയിൽ നേരിട്ടെത്തി വായനാപ്രേമികളെ കാണാത്തതിൽ ഖേദം പ്രകടിപ്പിക്കുകയിയിരുന്നു ഖലീജ്ടൈമ്സിലെ അസിസ്റ്റന്റ് എഡിറ്റർ അഞ്ജന ശങ്കറുമായുള്ള  ഡിജിറ്റൽ സംഭാഷണത്തിൽ…
ലോക്കഡൗൺ സമയങ്ങളിൽ താൻ ഒരുപാട് അന്വേഷണങ്ങൾ നടത്തി എഴുതി തയ്യാറാക്കിയ  ” the battle of belongings” എന്ന പുതിയകൃതിയെക്കുറിച്ച് തന്റെ പ്രേക്ഷകർക്കായ് പങ്ക് വെക്കുകയാണ് അദ്ദേഹം… തന്റെ ദേശത്തിനേയും ദേശസ്നേഹത്തിനേയും പൗരത്വത്തിനേയും ഒക്കെ പ്രതിപാദിക്കുന്നതാണ് ഒക്ടോബർ 31ന് പ്രകാശനം ചെയ്ത പുതിയ കൃതി…
ഒരുവർഷത്തിൽ 365 പുസ്തകങ്ങൾ വായിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി.. വായന അറിവിന്റെ വെളിച്ചമായ് കാണാനും വായന ഒരിക്കലും ഒരുമത്സരമായ് കാണരുതെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു…
വാക്കുകളിലൂടെ മാന്ത്രികത സൃഷ്ടിക്കുന്ന അദ്ദേഹം പുതിയ അതിശയ വാക്കുകൾ പ്രേക്ഷകർക്കായ് നൽകിയാണ് സെഷൻ നിർത്തിയത്…  ആദ്യവാക്കാ
ഡിഫറൻസ്ട്രേറ്റ്-ഒരു ആശയത്തെ മനോഹരമായി നിരസിക്കാനുള്ള ചെറിയ വലിയവാക്ക്..
കോവിഡ്കാലത്ത്  ഉപകരിക്കുന്ന ശുഭാപ്തി വിശ്വാസം നൽകും വാക്ക് “പാങ്ങ്ലോസിയൻ” ആണ് രണ്ടാമത്തെ വാക്ക്…
                                










