പാചകം അതൊരു കലയാണ്.അതൊരു കുഞ്ഞുമാലാഖയുടെ കൈകളിൽ നിന്നുമായാലോ..ഒരു മണിക്കൂറിനുളളിൽ 33_ഓളം വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കികൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് എറണാകുളം സ്വദേശിയായ സാൻവി.എം.പ്രജിത്ത്.എന്ന മലയാളി മാലാഖ. വെറും പത്ത് വയസ്സ് മാത്രം പ്രായമുള്ള ഈ കുഞ്ഞുപ്പെൺകുട്ടി നേടിയതോ ചെറിയകാര്യമൊന്നുമല്ല.ഏറ്റവും കുറഞ്ഞ സമയത്തിൽ ഒത്തിരി വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന പ്രശസ്തി നേടിയിരിക്കുകയാണ് ഈ കുഞ്ഞിമോൾ. “ഏഷ്യ ബുക് ഓഫ് റെക്കോർഡ്”,”ഇന്ത്യ ബുക് ഓഫ് റെക്കോർഡ്”എന്നീ രണ്ടിടങ്ങളിലാണ് കുട്ടിപാചകറാണി ഇടം നേടിയിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയിൽ അംഗമായ പ്രജിത്ത് ബാബുവിന്റേയും പ്രശസ്ത പാചക റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുമായ മൻജിമ എന്നിവരുടേയും മകളാണ് കുഞ്ഞുസാൻവി.തന്റെ കുടുംബത്തോടൊപ്പം വിശാഖപട്ടണത്തിൽ താമസമാക്കിയ ഇവർ അവിടെ തന്നെ വെച്ച് നടന്ന പരിപാടിയിൽ ആണ് തന്റെ വിസ്മയപാചകം ലോകരുടെ മുന്നിൽ കാട്ടിയിരിക്കുന്നത്.നമ്മുടെ തനത് രുചിയായ ഊത്തപ്പം,ഇഡ്ഡലി, അപ്പം തുടങ്ങി മോഡേൺ വിഭവങ്ങളായ ഫ്രൈഡ് റൈസ്, ചിക്കൻറോസ്റ്റ്,പാൻകേക്ക്,പാപ്പ്ടിചാട്ട്,പനീർടിക്ക, മഷ്റൂംടിക്ക തുടങ്ങി നീളുന്നതാണ് കുഞ്ഞ് കൈകളിലെ പാചകകല.
മകളുടെ നേട്ടത്തിൽ സന്തോഷം കൊണ്ട് അമ്മ മൻജിമ പറയുകയാണ്,അവൾ ചെറുപ്പം തൊട്ട് തന്നെ അടുക്കള കാര്യങ്ങളിൽ താൽപര്യം കാണിച്ചിരുന്നു.കൂടാതെ മുത്തശ്ശിക്കൊപ്പം പാചകകാര്യത്തിനും കൂടുമായിരുന്നു.കൊച്ചു കുട്ടികൾക്കുളള പാചകമത്സരങ്ങളിൽ ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി തന്റെ പ്രേക്ഷകർക്കായ് പുതിയ പുതിയ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന തിരക്കിലാണ് ഈ കുഞ്ഞുപാചകറാണി.